റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി

May 1, 2021 - 8:17 am

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്കുളള വിലക്ക് 2021 മെയ് 31 വരെ നീട്ടിയാതായിഡിജിസിഎ അറിയിച്ചു. 2020 മാര്‍ച്ച് 23 മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ വന്ദേഭാരത് മിഷനുകീഴില്‍ മെയ് മുതല്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങളും ജൂലൈ മുതല്‍ എയര്‍ ബബിള്‍ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേയും വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്.

യുഎസ്, യുകെ, യുഎഇ,കെനിയ ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവ ഉള്‍പ്പടെ യുളള 27 രാജ്യങ്ങളുമായാണ് ഇന്ത്യന്‍ എയര്‍ബബിള്‍ കരാര്‍ രൂപീകരിച്ചത്.ഇതുപ്രകാരം പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ എയര്‍ലൈന്‍സിന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

രാജ്യത്ത് 30.4.2021ല്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കോവിഡ് ബാധിച്ചത് 3,86,482 പേരെയാണ്. 30.4.2021ല്‍ കോവിഡ് ബാധിച്ച മരിച്ചത് 3,498 പേരാണ് . ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,87, 62,976 ആയി മരണസംഖ്യ 2,08,330 ആയി ആക്ടീവ് കേസുകളുടെ എണ്ണം 31,70,228 ആണ്. 1,53,84,418 പേര്‍ ഇതുവരെ രോഗമുക്തരായി. 15,22,45,179പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ടുചെയ്തതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തത് ഇന്നലെയാണ്.. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തത്. 66,159പേര്‍. രണ്ടാം സ്ഥാനത്തുളളത് കേരളമാണ്. 38,507 പേര്‍.ഉത്തര്‍ പ്രദേശ് 35,104 , കര്‍ണാടക 35,024, ഡല്‍ഹി 24235 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം മരിച്ചത് 771 പേരാണ്. ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ പ്രകാരം മഹാരാഷ്ട്രയില്‍ ജൂലൈ ,ഓഗസ്റ്റ് മാസത്തില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ചോപെ മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *