തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു. രണ്ട്‌പേര്‍ മലപ്പുറത്തും ഒരാള്‍ പാലക്കാടുമാണ്. രാമപുരം പിലാപ്പറമ്പ് കൊങ്ങുംപ്പാറ ഷമീം, എടവണ്ണ ചുങ്കത്തറ സ്വദേശി ദിവാകരന്‍ , പാലക്കാട്ട് തച്ചാമ്പാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. ഷമീമിന് മിന്നലേല്‍ക്കുന്നത് വീട്ടില്‍ വെച്ചാണ്. കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍പിടിക്കുന്നതിനിടെയാണ് തച്ചാമ്പാറ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഗണേശന് മിന്നലേല്‍ക്കുന്നത്.
