റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് 8 കോടിയോളം കോവിഡ് വാക്സിൻ ഡോസ് നൽകി

April 5, 2021 - 9:30 pm

ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ട് രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ എണ്ണം ഇന്ന് 7.9 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 12,31,148 സെഷനുകളിലായി 7,91,05,163  കോവിഡ് വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 90,09,353 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 53,43,493 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),97,37,850 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ),41,33,961 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 4,99,31,635 പേർ (ആദ്യ ഡോസ് ),9,48,871 പേർ ( രണ്ടാം ഡോസ്) എന്നിവർ 
ഉൾപ്പെടുന്നു.

വാക്സിനേഷൻ യജ്ഞത്തിന്റെ 79-മത് ദിവസം (ഏപ്രിൽ 4) 16,38,464 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 15,40,676 ഗുണഭോക്താക്കൾ ആദ്യ ഡോസ്  വാക്സിൻ സ്വീകരിച്ചു. 97,788 ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.  

 ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ 60 ശതമാനവും എട്ട് സംസ്ഥാനങ്ങളിൽ.    

 ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം (1,03,558)പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, കർണാടക, ഛത്തീസ് ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട് , മധ്യപ്രദേശ് പഞ്ചാബ് എന്നീ 8 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ കേസുകളിൽ 81.90 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും.   മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ – 57,074. ചത്തീസ്ഗഡിൽ 5,250  പേർക്കും കർണാടകയിൽ 4,553 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം  7,41,830 ആയി . ഇത് ആകെ രോഗബാധിതരുടെ 5.89% ആണ്. 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ  50,233 പേരുടെ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഡ്, കേരളം, പഞ്ചാബ് എന്നീ 5 സംസ്ഥാനങ്ങളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 75.88%. ഇതിൽ ആകെ രോഗികളിൽ 58.23% മഹാരാഷ്ട്രയിൽ.

 രാജ്യത്ത് ഇതുവരെ 1,16,82,136 പേർ രോഗ മുക്തരായി. 92.8% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 52,847 പേർ രോഗ മുക്തരായി.
 15 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിൽ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാൾ (1,80,449) കുറവ്.

കഴിഞ്ഞ 24 മണിക്കൂറിൽ  478 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 84.52% വും 8 സംസ്ഥാനങ്ങളിൽ നിന്ന്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 222. പഞ്ചാബിൽ 51 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 12 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു   കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുച്ചേരി, ലഡാക്ക്,  ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ, ത്രിപുര, സിക്കിം ലക്ഷദ്വീപ്, മിസോറാം  ,ആൻഡമാൻ & നിക്കോബാർ ദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *