മലപ്പുറം: തവനൂർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധ ഭീഷണിയെന്ന് പരാതി. ജയിച്ച് എംഎൽഎ ആയാൽ കൊല്ലുമെന്നാണ് ശബ്ദ സന്ദേശം.
സംഭവത്തിൽ തവനൂർ യുഡിഎഫ് നേതൃത്വം 05/04/2 1തിങ്കളാഴ്ച മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് ഹൈദർ മദുറിന് എതിരെയാണ് പരാതി നൽകിയിട്ടുള്ളത്. വധ ഭീഷണിയുടെ പശ്ചാത്തല ത്തിൽ ഫിറോസിന് പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
