നിര്‍മാണത്തിലിരിക്കുന്ന കിണറ്റില്‍ കാല്‍ വഴുതിവീണ് പ്രവാസി മരിച്ചു

കോഴിക്കോട്: പുതുതായി വാങ്ങിയ സ്ഥലത്ത് നിര്‍മാണത്തിലിരിക്കുന്ന കിണറില്‍ കാല്‍ വഴുതിവീണ് പ്രവാസി മരിച്ചു. പൂനൂര്‍ കോളിക്കല്‍ അബൂബക്കര്‍ സിദ്ധിഖാണ് (58) കിണറ്റിലേക്ക് കാല്‍ വഴുതി വീണ് മരിച്ചത്. 05/04/21 രാവിലെയാണ് സംഭവം.

വീടിന്റെ പിൻഭാഗത്ത് പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്റെ ജോലി നടക്കുന്നത് കാണാന്‍ സഹോദരനോടൊപ്പം പോയതായിരുന്നു. കാല്‍ വഴുതി വലിയ ആഴമുള്ള കിണറില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴസ് എത്തിയാണ് ആളെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.

പൂനൂര്‍ ഹെല്‍ത് കെയര്‍ ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റായ ഇദ്ദേഹം റിയാദ് പ്ലീസ് ഇന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ചറിയിലേക്ക് മാറ്റി.

കോളിക്കല്‍ പരേതനായ അഹമ്മദ് കുട്ടിയുടെ മകന്‍ തട്ടഞ്ചേരി അബൂബക്കര്‍ സിദ്ദീഖ്. മാതാവ്: ഖദീജ. ഭാര്യ: ലരീമ. മക്കള്‍: നൂറ സിദ്ദിഖ്, ഫൗറ സിദ്ദിഖ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →