റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

April 2, 2021 - 12:50 pm

കോഴിക്കോട്: നാദാപുരത്ത് സിപിഐഎം നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്. നാദാപുരം സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ സിഎച്ച് മോഹനന്റെ പുളിക്കൂലിലെ വീട്ട് മുറ്റത്താണ് റീത്ത് കണ്ടത്. 02/04/21 വെളളിയാഴ്ച രാവിലെ മോഹനൻ പ്രഭാത നടത്തത്തിന് പോകാനിറങ്ങവെയാണ് റീത്ത് ശ്രദ്ധയില്‍ പെട്ടത്. ഡിവൈഎസ്പി പിഎ ശിവദാസ്, സിഐ എന്‍കെ സത്യനാഥ് എന്നിവരും സംഘവും സ്ഥലത്തെത്തി. മോഹനന്റെ മൊഴിയെടുത്ത ശേഷം പൊലീസ് റീത്ത് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കാനിടയുള്ള നാദാപുരത്ത് സിപിഐയുടെ ഇകെ വിജയനാണ് ഇടതമുന്നണി സ്ഥാനാര്‍ത്ഥി. പ്രവീണ്‍കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *