പോക്സോ കേസിൽ പ്രതിക്കു 16 വർഷം തടവുശിക്ഷയും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് പോക്സോ കോടതി

August 25, 2023

നാദാപുരം: ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കു 16 വർഷം തടവുശിക്ഷ.യും 40,000 രൂപ പിഴയും. അഴിയൂർ കോറോത്ത് റോഡ് സുല്ലീസ് വീട്ടിൽ കെ.പി. ഫിറോസിനാണു (50) നാദാപുരം ഫാസ്റ്റ് പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷ വിധിച്ചത്. …

നാദാപുരത്ത് വയോധികൻ കനാലിൽ വീണ് മരിച്ചു

April 13, 2023

കോഴിക്കോട്: നാദാപുരം എടച്ചേരി വേങ്ങോളി കനാലിൽ വീണ് വയോധികൻ മരിച്ചു. വെങ്കല്ലൂരിലെ കൂടത്താം കണ്ടി വാസു (65) ആണ് മരിച്ചത്. 2023 ഏപ്രിൽ 12 ന് വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപത്തെ മാഹി കനാലിന്റെ ഭാഗമായുള്ള വേങ്ങോളി കനാലിൽ അബദ്ധത്തിൽ …

നാദാപുരത്ത് റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

April 10, 2023

കോഴിക്കോട് : നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ 11.04.2023നാണ് …

സാദിഖലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത

February 23, 2023

കോഴിക്കോട്: സമസ്തക്കെതിരായ പ്രചാരണത്തിന്റെ സത്യാവസ്ഥ വിശദമാക്കാന്‍ മാര്‍ച്ച് ഒന്നിന് സംഗമം നടത്താന്‍ എസ്.കെ.എസ്.എസ്.എഫ്.- എസ്.വൈ.എസ്. സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാദിഖ് അലി തങ്ങളുമായി അഭിപ്രായവ്യത്യാസമില്ലെന്ന് എസ്.വൈ.എസ്. സ്‌റ്റേറ്റ് വര്‍ക്കിങ്ങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹക്കീം ഫൈസി …

ജാമ്യം നേടി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

February 20, 2023

നാദാപുരം: ജാമ്യംനേടി വിദേശത്തേക്കു കടന്ന പ്രതി ഒടുവില്‍ വിമാനത്താവളത്തില്‍ പിടിയിലായി. രാഷ്ട്രീയ സംഘര്‍ഷക്കേസില്‍ കോടതിയില്‍നിന്നു ജാമ്യംനേടി വിദേശത്തേക്കു മുങ്ങിയ കടമേരി സ്വദേശി ചാലില്‍കുനി അസ്ലഹ് (37) ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കടമേരിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ വധശ്രമക്കേസ് പ്രതിയായിരുന്നു. ഖത്തറില്‍നിന്ന് തിരിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. …

കുത്തിവീഴ്ത്തിയ പ്രതി അറസ്റ്റില്‍

February 13, 2023

വടകര: ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടസ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍. കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (39)വിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട്-കേരള അതിര്‍ത്തിയായ ആനക്കെട്ടി എന്ന സ്ഥലത്തുവച്ചാണ് ഷൈജു അറസ്റ്റിലായത്. അവിടെ ഒളിവില്‍ …

നാദാപുരത്ത് രണ്ട് കുട്ടികള്‍ക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു

January 14, 2023

നാദാപുരം: ഗ്രാമപഞ്ചായത്തിലെ നാല്, ഏഴ് വാര്‍ഡുകളിലായി രണ്ടുകുട്ടികള്‍ക്കുകൂടി അഞ്ചാംപനി സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നാലാം വാര്‍ഡിലെ ആദ്യത്തെ രോഗബാധയാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ആറ്, ഏഴ്, പത്തൊമ്പത് വാര്‍ഡുകളിലെ എട്ടുകുട്ടികള്‍ക്കാണ് നേരത്തേ രോഗം പിടിപ്പെട്ടത്. ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ അഞ്ചാംപനി …

ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ടയര്‍ ഊരിതെറിച്ചു

December 6, 2022

നാദാപുരം: ഓട്ടത്തിനിടയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഒഴിവായത് വന്‍ അപകടം. വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ ടയറാണ് ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചത്. 04/12/2022 ഞായറാഴ്ച രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാനപാതയിലാണ് …

മാഹി മദ്യം കടത്തിയ രണ്ട് യുവാക്കള്‍ റിമാന്‍ഡില്‍

December 6, 2022

നാദാപുരം: ഓട്ടോയില്‍ കടത്തുകയായിരുന്ന മാഹി മദ്യവുമായി പിടിയിലായ യുവാക്കള്‍ റിമാന്‍ഡില്‍. കല്ലുനിര സ്വദേശികളായ ഓട്ടോഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുളള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് നാദാപുരം കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തത്. കായപ്പനച്ചിയില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍നിന്ന് 500 മില്ലിയുടെ …

യുവാവിന്റെ ദുരൂഹ മരണം: കാറിടിച്ചെന്ന് യുവതി

December 2, 2022

നാദാപുരം: നരിക്കാട്ടേരിയില്‍ യുവാവിന്റെ ദുരൂഹമരണത്തില്‍ പ്രദേശവാസിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തു. ഒളിവില്‍ കഴിയുന്ന കേളകം സ്വദേശിയെ അന്വേഷണസംഘം കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. ഇയാളെ അന്വേഷിച്ചു പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കനാല്‍ റോഡില്‍ കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ ശ്രീജിത്ത് കാറില്‍ നിന്നിറങ്ങിയെന്നും ഇതിനിടെ കാര്‍ …