റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

March 25, 2021 - 10:21 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ അനില്‍ ദേശ്മുഖിനെ കക്ഷി ചേര്‍ക്കാത്തതെന്തെന്നും ,എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും ജസ്റ്റീസ് കൗള്‍ ഉള്‍പ്പെട്ട ബെഞ്ച് ആരാഞ്ഞു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുളളതാണ്.എന്നാല്‍ ഹര്‍ജി ഹൈക്കോടതി മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. ഇതിന് മുമ്പും ഇത്തരം കേസുകള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അന്നുതന്നെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി കേസില്‍ നിഷ്പ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാന്‍ ഹൈക്കോടതിക്ക് അവകാശമുണ്ടെന്നും നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *