റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നു

March 25, 2021 - 9:07 am

തിരുവനന്തപുരം : പുതിയ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍. മാര്‍ച്ച് 27ന് തുടങ്ങുന്ന രണ്ടാഴ്ചയില്‍ ആറുദിവസം ബാങ്കുണ്ടാവില്ല. 27,28,ഏപ്രില്‍1,2, 4,6 തീയതികളിലാണ് ബാങ്ക് അവധി. 27 നാലാം ശനി, 28 ഞായര്‍. ഏപ്രില്‍ 1ന് വര്‍ഷാന്ത്യ കണക്കെടുപ്പ്. 2ന് ദുഃഖവെളളി നാല് ഞായര്‍, 6 ന് വോട്ടെടുപ്പ് എന്നിങ്ങനെയാണ് അവധി. തിങ്കളാഴ്ച ഹോളിയണെങ്കിലും അവധിയില്ല.

എന്നാല്‍ 27,28 ശനിയും ഞായറും ട്രഷറി പ്രവര്‍ത്തിക്കും. രണ്ടും നാലും (ദുഃഖവെളളിയും ഈസ്റ്ററും) പ്രവര്‍ത്തി ദിവസങ്ങളാണ് . ഒന്നിന് കണക്കെടുപ്പ് അവധി, ആറിന് വോട്ടെടുപ്പ്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിറവേറ്റുന്നതിന് തടസമാകുന്നതിനാലാണ് ട്രഷറി തുറക്കാന്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ട്രഷറി പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഏജന്‍സി ബാങ്കുകളുടെ സഹായം സര്‍ക്കാര്‍ തേടി

അടുത്ത ആഴ്ച ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പരിഷ്‌ക്കരിച്ച ശമ്പളവും പെന്‍ഷനുമാണ് ലഭിക്കുക. ക്ഷാമ ബത്ത കുടിശിക ബില്ലുകളും മറ്റും 90 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 500 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഈ തുക മാറി നല്‍കാന്‍ ‘ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *