കേരളാ പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചൈയ്‌മ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2020ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരളാ പോലീസിന് ലഭിച്ചു. സ്‌പെഷല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ സൈബര്‍ഡോമിന് കീഴിലുളള കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്‍ററിനാണ് സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് ലഭിച്ചത്. സൈബര്‍ ലോകത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനുമായി ആരംഭിച്ച സംവിധാനമാണിത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരേയും പ്രചരിപ്പിക്കുന്നവരേയും കണ്ടെത്തുന്നതിനും തടയുന്നതിനുമായി ആരംഭിച്ച സംവിധാനമാണിത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരേയും പ്രചരിപ്പിക്കുന്നവരേയും കണ്ടെത്തുന്നവരേയും കണ്ടെത്തുന്നതിനും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനും ഈ സ്ഥാപനം നടപടി സ്വീകരിച്ചു വരുന്നു.

അടിയന്തിരഘട്ടത്തില്‍ എത്രയും വേഗം സഹായം ലഭ്യമാക്കുന്നതിന് രൂപം നല്‍കിയ എമര്‍ജന്‍സി റെസ്‌പ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനാണ് 2020ലെ ഫിക്കിയുടെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലഭിച്ചത്. ഏത് അടിയന്തിര ഘട്ടത്തിലും സംസ്ഥാനത്ത് എവിടെ നിന്നും 112 എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം പോലീസ് സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം. ഫിക്കി ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. പദ്ധതികളുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രാഹാമും മറ്റ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം