റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നു നടൻ അമീർഖാൻ

March 16, 2021 - 11:49 am

സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു എന്നും അമീർഖാൻ പ്രൊഡക്ഷൻസ് പേജിലൂടെ ഇനി സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കും എന്നും നടൻ അമീർ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം തന്റ ജന്മദിനത്തിന് ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഈ തീരുമാനം അദ്ദേഹം അറിയിച്ചത്. സെറ്റിൽ ആയിരിക്കുമ്പോൾ കോൾ വരുന്നത് മൂലമുള്ള ശല്യം ഉണ്ടാവാതിരിക്കാൻ ആണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് എന്നായിരുന്നു അമീറിന്റെ വിശദീകരണം. ഇതിനുമുമ്പും അമീർഖാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നിട്ടുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിങ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമാണ് മൊബൈൽ എന്നും അമീർ പറയുന്നു.ജോലി സംബന്ധമായ കാര്യങ്ങൾക്ക് മാനേജർ വഴി അമീറിനെ ലഭ്യമാകും എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *