ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

October 7, 2022

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.ഈ വര്‍ഷമാദ്യമാണ് അരുണ്‍ ബാലിക്ക് അപൂര്‍വ ന്യൂറോ മസ്‌കുലര്‍ രോഗമായ മയസ്തീനിയ ഗ്രാവിസ് സ്ഥിരീകരിച്ചത്. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചിരുന്ന അരുണ്‍ …

ത്രീഡി ചിത്രമായ ആദി പുരുഷന്റെ ടീസർ പുറത്തെത്തി

October 3, 2022

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമാണ് ആദി പുരുഷൻ.ത്രീഡി സാങ്കേതികവിദ്യയിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ഓം റൗട്ട് -പ്രഭാസ് കൂട്ടുകെട്ടിലെആദ്യചിത്രമായ ആദ്യ പുരുഷനിൽ ശ്രീരാമൻ ആയാണ് പ്രഭാസ് എത്തുന്നത്.ബോളിവുഡ് താരം സേഫ് അലിഖാൻ ആണ് …

രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

August 9, 2022

08/08/2022 തിങ്കളാഴ്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത് വ്യക്തമാക്കി. അതോടെ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിട്ടു. അതൊരു നല്ല കൂടിക്കാഴ്ചയായിരുന്നു. ഞങ്ങള്‍ 25 മുതല്‍ 30 മിനിറ്റ് വരെ …

നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി

July 26, 2022

തൃശൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്‌റ്റിലായി.തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്‌റ്റ്. സാമ്പത്തിക തർക്കത്തിനെത്തുടർന്ന് ഇയാൾ അലക്‌സിനെ ആക്രമിക്കുകയായിരുന്നു. അന്തിക്കാട് പൊലീസ് ജൂലൈ 25 ന് വൈകുന്നേരം തൃശൂരിൽ നിന്നുമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. …

വിക്രത്തിന്റെ ആരോഗ്യ നില തൃപ്തികരം

July 9, 2022

ജൂലൈ 8 ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ …

എല്ലാവരുടേയും പ്രാർഥനയ്ക്കും സ്‌നേഹത്തിനും നന്ദിപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണൻ

June 4, 2022

കൊച്ചി : ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും സാമൂഹിക മാധ്യമങ്ങളിലൂടെ നന്ദിയും സ്‌നേഹവും അറിയിച്ച് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചിത്രവും ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തനിക്കുണ്ടായ അപകടത്തിന്റെ വാർത്തകളും അഭ്യൂഹങ്ങളും കേട്ട് …

ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ വിഷ്‌ണു ഉണ്ണികൃഷണന്‌ പൊളളലേറ്റു

June 2, 2022

കൊച്ചി: നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‌ ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്കു മറിഞ്ഞ്‌ പൊളളലേറ്റു. നടനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. പ്ലാസ്റ്റിക്ക്‌ സര്‍ജറി നടത്താനാണ്‌ തീരുമാനച്ചിരിക്കുന്നത്‌. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ …

നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

April 7, 2022

കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 30-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റി ലേറ്ററിലുള്ള ശ്രീനിവാസന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും …

എതിരെയിലൂടെ ഒരു ഇടവേളക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിലേക്ക് എത്തുന്നു

February 11, 2022

ഗോകുല്‍ സുരേഷും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന എതിരെ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം നടന്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയില്‍ അരങ്ങേറുന്ന ഒരു ദുരന്തവും പിന്നീട് …

നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി.

December 3, 2021

മുംബൈ: മിര്‍സാപൂര്‍ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംംബൈയിലെ വെര്‍സോവയിലെ ഫ്ളാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം.മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പോലീസിന്റെ നിഗമനം. നടന്റെ ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം …