കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത് .കാസര്‍കോട് സ്വദേശിനിയായ യുവതിയില്‍ നിന്നും 840 ഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 884 ഗ്രം സ്വര്‍ണവുമാണ് പിടികൂടിയത്. അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിലാണ് കാസര്‍കോട് സ്വദേശിനി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 856 ഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 34 ലക്ഷം രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീം എന്ന വ്യക്തി അറസ്റ്റിലാവുകയും ചെയ്തിതിരുന്നു.

Share
അഭിപ്രായം എഴുതാം