റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചത്തപൂച്ചയെ കുഴിച്ചിടാന്‍ തൊഴിലാളികള്‍ 1000രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ പഞ്ചായത്ത് പ്രസഡന്റ് ‌ തന്നെ കുഴിച്ചിട്ടു

March 3, 2021 - 11:19 am

മലപ്പുറം: ചത്തപൂച്ചയെ കുഴിച്ചിടാന്‍ തൊഴിലാളികള്‍ 1000 രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തന്നെ തൂമ്പയുമായെത്തി കുഴിയെടുത്ത് ചത്ത പൂച്ചയെ കുഴിച്ചിട്ടു. മലപ്പുറം വട്ടംകുളത്താണ്‌ സംഭവം. വട്ടംകുളം ടൗണിലെ കൃഷിഭവനുമുന്നില്‍ ആരോ ചത്തപൂച്ചയെ കൊണ്ടിട്ടിരുന്നു. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പരാതിയുമായി എത്തി. തുടര്‍ന്ന്‌ കൂലിക്കാരെ വിളിച്ചപ്പോഴാണ്‌ അവര്‍ 1000രൂപ പ്രതിഫലം ആവശ്യപ്പെട്ടത്‌. കൂലികേട്ട് ഞെട്ടിയ പ്രസിഡന്റ് ‌ തന്റെ ഖദര്‍മുണ്ടും പൊക്കിയുടുത്ത്‌ തൂമ്പയുമായി കുഴിയെടുത്ത്‌ പൂച്ചയെ മറവുചെയ്‌തു ഈ കൗതുക കാഴ്‌ചകണ്ട ജനങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *