റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ: കൊവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ഒന്‍പത്, പത്ത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പരീക്ഷകളൊന്നുമില്ലാതെ അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ അറിയിച്ചു. മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു. രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരും ഇത് സംബന്ധിച്ച് ആവശ്യം ഉന്നയിച്ചതായി പളനി സ്വാമി പറഞ്ഞു. അതിനാല്‍2020-21 അക്കാദമിക വര്‍ഷത്തെ ഈ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പരീക്ഷകള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. ഇന്റേണല്‍ അസെസ്മെന്റില്‍ ലഭിക്കുന്ന മാര്‍ക്കാകും വിജയത്തിന്റെ മാനദണ്ഡമായി പരിഗണിക്കുക. അതായത്, നേരത്തെ നടന്ന ആദ്യപാദ, അര്‍ധ വാര്‍ഷിക പരീക്ഷകള്‍ക്ക് 80 ശതമാനവും ഹാജറിന് 20 ശതമാനവും മാര്‍ക്ക് നല്‍കും. സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണെന്നാണ് സര്‍ക്കാരിന്റെറ വിലയിരുത്തല്‍.12ാം ക്ലാസ് പരീക്ഷ മേയ് മൂന്നു മുതല്‍ 21 വരെ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *