തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്

February 24, 2021 - 5:15 pm

എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അടുത്ത മാസം ആറാം തീയതിക്ക് മുന്‍പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 ന് 18-30. നിയമാനുസൃത വയസ്സിളവ് ബാധകം. യോഗ്യതകള്‍ പത്താം ക്ലാസ് പാസായിരിക്കണം, റേഡിയോ ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, റേഡിയോ ടെലിക്കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റോടെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *