റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച(23/02/21) പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച(23/02/21) പരിഗണിക്കും. 2017 ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. ജനുവരി 12ന് കേസ് പരിഗണിച്ചപ്പോള്‍ സിബിഐക്കുവേണ്ടി ഹാജരാവുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് കേസ് മാറ്റിവച്ചത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി കേള്‍ക്കുന്നത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍നായര്‍ എന്നിവരുടെ അപ്പീലുമുണ്ട്. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും പിന്നീട് കേസില്‍ കക്ഷിചേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *