റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ഗൃഹനാഥനെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി

February 13, 2021 - 3:56 pm

കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി (53) നെയാണ് തട്ടിക്കൊണ്ടുപോയത്.

13/02/21 ശനിയാഴ്ച പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്‌ക്കാരത്തിന് പോവുമ്പോൾ സ്‌കൂട്ടർ തടഞ്ഞ് നിർത്തി ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *