റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ

February 13, 2021 - 9:17 am

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടി നീക്കം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ദിവാകരന്‍,വി.എസ് സുനില്‍കുമാര്‍, പ്രകാശ് ബാബു, കെ രാജു, തിലോത്തമന്‍, ഇഎസ് ബിജിമോള്‍, സത്യന്‍ മൊകേരി കെ.പി.രാജേന്ദ്രന്‍ തുടങ്ങി പ്രമുഖരെ ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് സിപിഐ നീക്കം. എന്നാല്‍ രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. ഇതോടെ കാനത്തെ അനുകൂലിക്കുന്ന ഇ ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വീണ്ടും വഴിയൊരുങ്ങി. സി.ദിവാകരനും വി.എസ് സുനില്‍കുമാറിനും ഇളവുണ്ടാകുമെന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. നെടുമങ്ങാട്, തൃശൂര്‍ മണ്ഡലങ്ങളിലെ വിജയ സാധ്യത മുന്‍ നിര്‍ത്തി സിപിഐ പ്രാദേശിക ഘടകങ്ങളുടെ നര്‍ദ്ദേശങ്ങളും അവഗണിച്ചാണ് തീരുമാനം

സംഘടനാ ചുമതലയുളളവര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ സ്ഥാനം രാജി വെക്കണം. ഇടതുമുന്നണിയില്‍ പുതിയ പാര്‍ട്ടികള്‍വന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയുമോയെന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി. കേരളാ കോണ്‍ഗസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്ന സാഹചര്യത്തിലാണ് സീറ്റുകള്‍ കുറയുമെന്ന സൂചന കാനം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *