റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പര്‍വതാരോഹകര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍

കാഠ്മണ്ഡു: എവറസറ്റ് കീഴടക്കിയെന്ന് പറഞ്ഞ് പറ്റിച്ച ഇന്ത്യാക്കാരായ 2 പേര്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നരേന്ദര്‍ സിംഗ് യാദവ്, സീമറാണി ഗോസ്വാമി എന്നിവര്‍ക്കാണ് നേപ്പാളില്‍ ആറ് വര്‍ഷത്തേക്ക് പര്‍വതാരോഹണ വിലക്കേര്‍പ്പെടുത്തിയത്. 2016ല്‍ ഇവര്‍ എവറസ്റ്റ് കീഴടക്കിയതായി പറഞ്ഞ് നേപ്പാള്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നും സിര്‍ട്ടിഫിക്കറ്റ് ‌വാങ്ങിയിരുന്നു.

നരേന്ദര്‍ സിംഗിന് പര്‍വാതാരോഹണ രംഗത്തെ ഏറ്റവും വിലമതിക്കുന്ന പുരസ്‌കാരമായ ടെന്‍സിംഗ് നോര്‍ഗെ അഡ്വെഞ്ചര്‍ അവാര്‍ഡിനുളള കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.അപ്പോഴാണ് ഇദ്ദേഹത്തിന്റെയും കൂട്ടാളിയായ സീമയുടെയും കാര്യത്തില്‍ മറ്റുപര്‍വതാരോഹകര്‍ സംശയം ഉന്നയിച്ചത്.

എവറസ്റ്റ് കീഴടക്കിയതിന് തെളിവായി ഇവര്‍ കാണിച്ച ഫോട്ടോഗ്രാഫ് അടക്കം വ്യാജമായിരുന്നുവെന്ന് നേപ്പാള്‍ സര്‍ക്കാര്‍ നടത്തിയ അന്വെഷണത്തില്‍ കണ്ടെത്തുകയയാിരുന്നു.നരേന്ദറുടെയും സീമയുടെയും ലീഡറായിരുന്ന മലകയറ്റ വിദഗ്ദനും വിലക്ക് ബാധകമാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *