റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത

February 9, 2021 - 5:12 pm

തിരുവന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്ന ശബ്ദം തന്റേതല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് ചെയ്തത്. പരാതിക്കാരന്‍ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയിട്ടുള്ള മൊഴിയും എഫ്‌ഐആറിലുമുള്ളത്. ഒരിക്കലും തന്നെ കണ്ടിട്ടില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. കാണാതെ എങ്ങനെ പൈസ തന്നു എന്നാണ് പറയുന്നത്. അക്കൗണ്ട് രേഖകളിലൊന്നും അരുണ്‍ എന്നൊരാള്‍ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വര്‍ഷത്തെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടും ഈ പേരില്‍ ഒരാള്‍ അക്കൗണ്ടില്‍ പണം ഇട്ടതു കണ്ടിട്ടില്ലെന്നും സരിത പറഞ്ഞു.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സിബിഐ അന്വേഷണത്തിനു മൊഴികൊടുക്കരുതെതെന്നും ബ്ലാക്ക് മെയില്‍ തനിക്കു നേരെ രണ്ടു മൂന്നാഴ്ചകളായി വരുന്നുണ്ടെതെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയെ എന്തിനാണ് ഉള്‍പ്പെടുത്തിയത്, കേസില്‍ നിന്ന് പിന്‍മാറണം എന്ന് പറഞ്ഞ് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സരിത പറയുന്നു.

നെയ്യാറ്റിന്‍ കര സ്വദേശി എസ്എസ് അരുണ്‍ ആണ് സരിതക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതു സംബന്ധിച്ചുള്ള ശബ്ദ രേഖയും ഇയാള്‍ പുറത്ത് വിട്ടിരുന്നു. ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.

പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *