റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഡ്രെ ജി.എച്ച്.എസ്.എസ് : പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി

February 5, 2021 - 4:22 pm

കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഗവ. ഹയര്‍ സെക്കെന്ററി  സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ആറ് ക്ലാസ് മുറികളോട് കൂടി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന് 1.60 കോടി രൂപയാണ് വകയിരുത്തിയത്.  പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകും.  കെട്ടിട നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *