ഓപ്പറേഷന് 2000 രൂപാ വാങ്ങിയ കൈക്കൂലി വീരൻ ഡോക്ടർ വെങ്കിടഗിരിയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു

October 14, 2023

കാസർകോട്: ചികിത്സക്കെത്തിയ രോഗിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. കാസർകോട് ജനറൽ ആസ്പത്രിയിലെ അനസ്‌തേഷ്യാവിഭാഗം സീനിയർ കൺസൾട്ടറ്റന്റ് ഡോ. വെങ്കിടഗിരിയെ (59) ആണ് ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തത്.കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള …

കുടുംബ കലഹത്തെ തുടർന്ന് ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു : പ്രതി ഒളിവിൽ

June 4, 2023

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മഞ്ചേശ്വരം കളായിയിലെ 40 വയസുകാരനായ പ്രഭാകര നോണ്ടയാണ് മരിച്ചത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതി ഒളിവിലാണ്. 2023 ജൂൺ 2 ശനിയാഴ്ച പുലർച്ചെയാണ് കൊലപാതകം നടന്നത്. …

അങ്കണവാടികളില്‍ ചിരിക്കിലുക്കവുമായി കുരുന്നുകള്‍ എത്തി. കാസർഗോഡ് ജില്ലയിലെ 1348 അങ്കണവാടിയിലായി 6445 കുട്ടികളാണ് ഇത്തവണ പുതിയതായി എത്തിയത്. കുട്ടികളെ അങ്കണവാടി പ്രവര്‍ത്തകര്‍, കുട്ടികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ ഘോഷയാത്രയോട് കൂടി സ്വീകരിച്ചു.

May 31, 2023

അങ്കണവാടിയില്‍ ഇന്നന്റെ ആദ്യ ദിനം എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് കുരുന്നുകളെത്തിയപ്പോള്‍ മധുരപലഹാരങ്ങളുമായി വരവേല്‍ക്കാന്‍ അങ്കണവടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമുണ്ടായിരുന്നു. പുത്തനുടുപ്പും ബാഗും കുടകളുമായി രക്ഷിതാക്കളുടെ കൂടെ എത്തിയ പൊന്നോമനകളെ ആകര്‍ഷിക്കാന്‍ പല നിറങ്ങളിലുള്ള ബലൂണുകളും തോരണങ്ങളും കെട്ടി അങ്കണവാടികള്‍ അലങ്കരിച്ചിരുന്നു. ജില്ലയില്‍ …

കാസർഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് കട്ടക്കാലില്‍ സ്വദേശി ഗീതാറാണിക്ക് സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്. ഗീതാറാണിയുടെ സഹോദരന്‍ വസുദേവ, ചെമ്മനാട് പഞ്ചായത്തിലെ ദേളി ഉലൂചിയില്‍ നല്‍കിയ 5 സെന്റ് സ്ഥലത്താണ് ഗീതാറാണിക്ക് വീടൊരുങ്ങുന്നത്. ചെമ്മനാട് സി.ഡി.എസ് നല്‍കുന്ന രണ്ടാമത്തെ വീടാണ് ഒരുങ്ങുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് 100 രൂപ വീതം സ്വരൂപിച്ചാണ് ഏകദേശം എട്ടരലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിക്കുന്നത്.

May 29, 2023

രണ്ടു വര്‍ഷം മുമ്പാണ് ഗീതാറാണിയുടെ ഭര്‍ത്താവ് മരിച്ചത്. ഇരുപതു വയസ്സുള്ള മൂന്ന് മക്കളോടൊപ്പം സഹോദരിയുടെ കുടുംബത്തിനോടൊപ്പമാണ് ഗീതാറാണി താമസിക്കുന്നത്. സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ നിന്ന് ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ബണ്ടിച്ചാല്‍ …

മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഹരിത കര്‍മ്മസേന, കുടുംബശ്രീ, ബാലസഭ കുട്ടികള്‍, ക്ലബ്ബ് വായന പ്രവര്‍ത്തകര്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവര്‍ ജനകീയ ശുചീകരണത്തിന്റെ ഭാഗമായി. പഞ്ചായത്തില്‍ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിനായി രാത്രി കാല സ്‌ക്വാഡുകള്‍ നിയോഗിച്ചിട്ടുണ്ട്.

May 25, 2023

ബേഡഡുക്കയെ മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി ഡി.പി.സി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍ പ്രഖ്യാപിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വസന്തകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.മാധവന്‍, സ്ഥിരം സമിതി അധ്യക്ഷ ലത …

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം. 10 വർഷങ്ങൾക്കു മുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14 വരെ സൗജന്യമായി അപ്പ്ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

May 24, 2023

കാസർഗോഡ് ജില്ലയിലെ ആധാർ സൗകര്യം ലഭ്യമായിട്ടുള്ള 148 അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം 50 രൂപ നിരക്കിൽ ചെയ്യാവുന്നതാണ്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ നൽകേണ്ടത് …

യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ; ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം

May 23, 2023

കാസർകോട് : ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം.. ചെന്നൈ – മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ 2023 മെയ് 23 ന് ആണ് സംഭവം. ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പ്രതി ഇറങ്ങിയോടുകയായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് …

തീരദേശ ജനതയുടെ എണ്ണിയാല് തീരാത്ത സങ്കടങ്ങളുടെ വേലിയേറ്റം അവസാനിപ്പിക്കാന് അവരുടെ ദുരിതങ്ങളുടെ തിരയടി അവസാനിപ്പിച്ച് ഹൃദയത്തില് സന്തോഷത്തിന്റെ നങ്കൂരമിടാന് തീരസദസ്സുകള് വരുന്നു. മന്ത്രിമാര് തീരദേശത്തെ ജനങ്ങളോട് സംസാരിച്ച് അവര് നേരിടുന്ന പ്രശ്നങ്ങള് മനസിലാക്കി പരിഹാരനടപടി സ്വീകരിക്കുന്ന സദസ് കാസർകോഡ് ജില്ലയില്; 23, 24, 25 തീയതികളില്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന് സദസുകള് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്കോവില് മുഖ്യാതിഥിയാകും. എം.എല്.എമാര്; അധ്യക്ഷരാകും. സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചാണ് സദസ് സംഘടിപ്പിക്കുന്നത്.

May 22, 2023

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസിന്റെ ഭാഗമായി ജില്ലയില്‍ ലഭിച്ചത് 1300 പരാതികളാണ്. തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം നടപടികള്‍ സ്വീകരിക്കാനും നിയമസഭാമണ്ഡലങ്ങളില്‍ …

കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍

March 31, 2023

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തി വരുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ.രാജന്‍. തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം …

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

January 25, 2023

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …