തിരുവനന്തപുരം: മുന്‍എംപി, എംപി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഉയര്‍ന്ന അക്കാദമിക്ക് യോഗ്യതകളുളളവരെ മറികടന്ന് സംസ്കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസി. പ്രൊഫസറായി ജോലി നല്‍കിയതില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്. ഇത് സംബന്ധിച്ച് ഇവര്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി. അക്കാഡമിക്ക് മികവും അദ്ധ്യയന പരിചയവും അംഗീകൃത ഗവേഷണ പ്രബന്ധങ്ങളുമുളളവരെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യക്ക് മുസ്ലീം സംവരണ ക്വോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത്.
ഗവ. കോളേജുകളിലെ അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് പിഎസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഇവര്‍ക്ക് 212-ാം റാങ്കാണുണ്ടായിരുന്നത്. . ഈ പട്ടികയില്‍ ഉയര്‍ന്ന റാങ്കുളളവര്‍ പങ്കെടുത്ത ഇന്റര്‍വ്യൂവിലാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കിയത്. കാലിക്കറ്റ് സര്‍വകാലാശാലയിലെ സീനിയര്‍ പ്രൊഫസര്മാരുള്പ്പട്ട ഇന്റര്‍വ്യൂ ബോര്‍ഡ് മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കാണ് ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തിരുന്നത്. . എന്നാല്‍ ബാഹ്യ സമ്മര്‍ദ്ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞതായും, രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കുകയുമായിരുന്നു. ഈ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മറ്റി ചെയര്മാന് ആര്.എസ് ശശികുമാറും സെക്രട്ടറി എം ഷാജിര്‍ഖാനും പരാതി നല്‍കിയത്.




