തിരുവനന്തപുരം: സ്വകാര്യാശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ ഐജി ആവശ്യപ്പെട്ട വിദഗ്ധോപദേശം ഉടന്‍ കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കരമന കാലടി സ്വദേശി എസ് ആനീഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
അനീഷിന്റെ ഭാര്യ നേമം ജെപി ലെയിന്‍ സ്വദേശിനി ശരണ്യ(26) പ്രസവത്തെ തുടര്‍ന്ന് കോമ സറ്റേജിലാവുകയും തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം മരിക്കുകയു ചെയ്തിരുന്നു. . ശരണ്യ ജന്മം നല്കിയ കുഞ്ഞിന് ഇപ്പോള്‍ ഒരുവയസായി. കുഞ്ഞ് അനീഷിന്റെ സംരക്ഷണയിലാണ്. വിദഗ്ധസമിതിയുടെ അഭിപ്രയം അറിഞ്ഞാലേ മരണകാരണം ചികിത്സാ പിഴവാണോയെന്ന കാര്യം ഉറപ്പിക്കാനാവൂ. സ്വകാര്യശുപത്രിയില്‍ നിന്ന് രേഖകള്‍ ശേഖരിച്ചതായി ഐജി അറിയിച്ചു. ഇതില്‍ ഉടന്‍ അഭിപ്രയം അറിയിക്കാനാണ് കമ്മീഷന് ഡിഎംഒയ്ക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്.




