ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് അന്തരാഷ്ട്ര പിന്തുണ സംബന്ധിച്ച് ട്വിറ്ററില്‍ പ്രമുഖരുടെ വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ വൈറലായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ചോദ്യം. യുഎസില്‍ ജോര്‍ജ് ഫ്ളോയിഡിനെ ഒരു പോലീസുകാരന്‍ ക്രൂരമായി കൊലപ്പെടുത്തിയപ്പോള്‍ ഇന്ത്യ പ്രതികരിച്ചില്ലേ? അത് ശരിയായ രീതിയിലായിരുന്നു, വെറുതെ പറഞ്ഞന്നേയുള്ളൂ എന്ന ഹാഷ്ടാഗോടെയാണ് താരത്തിന്റെ പ്രതികരണം.സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയുമടക്കമുള്ള കായിക താരങ്ങളും ബോളിവുഡ് താരങ്ങളും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് താരത്തിന്റെ ട്വീറ്റുണ്ടായത്.




