ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സിനിമാ ഹാളുകളിലും ഇന്നുമതല്‍ മുഴുന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാമെന്ന് കേന്ദം വ്യക്തമാക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാതൃകാ പ്രവേശന ചട്ടവും പുറത്തിറക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്ര3ദേശിക സാഹചര്യത്തിനനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളില്‍ തീയേറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി ഇല്ല.
മാസ്‌ക്കടക്കമുളള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം, തീയേറ്ററിനകത്തും വെയിറ്റിംഗ് ഏരിയയിലും ആറടി അകലം പാലിക്കണം, കാണികളുടെ ശരീരോഷ്‌മാവ് പരിശോധിക്കണം, പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള വേണം, മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളിലെ പ്രദര്‍ശന സമയത്തില്‍ വ്യത്യാസമുണ്ടാകണം, ടിക്കറ്റ് ,ഭക്ഷണ പാനീയങ്ങള്‍ എന്നിവയ്‌ക്ക് ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കണം. വേണ്ടത്ര ടിക്കറ്റ് വില്‍പ്പന കൗണ്ടറുകള്‍ ഉണ്ടായിരിക്കണം, ദിവസം മുഴുന്‍ തുറക്കണം, തിരക്കൊഴിവാക്കാന്‍ അഡ്വാന്‍സ് ബുക്കിംഗ് വേണം, ഓരോ പ്രദര്‍ശനത്തിന് ശേഷവും ഹാള്‍ സാനിറ്ററൈസ് ചെയ്യണം, . ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ പോസ്‌റ്ററുകള്‍ പ്രദര്‍ശനങ്ങള്‍ അനൗണ്‍സ്‌മെന്‍റുകള്‍ എന്നിവ ഉണ്ടാകണം എന്നിവയാണ് പ്രധാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

