റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശ്‌നപരിഹാരത്തിന്‌ ഹൈക്കമാന്‍റ് ‌ ഇടപെട്ടില്ല, കോണ്‍ഗ്രസില്‍ കൂട്ട രാജി

January 28, 2021 - 4:16 pm

പുതുച്ചേരി: പുതുച്ചേരി കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ച്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുള്‍പ്പെട 13 പേരാണ്‌ രാജി വെച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ അവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനും മന്ത്രിസഭയിലെ രണ്ടാമനുമായ അറുമുഖം നമശിവായത്തിന്‍റെ രാജിക്കുപിന്നാലെയാണ്‌ പ്രധാന ഭാരവാഹികളടക്കം പാര്‍ട്ടിവിട്ടത്‌. മുന്‍ എംഎല്‍എ, അഞ്ച്‌ ജനറല്‍ സെക്രട്ടറിമാര്‍, കോണ്‍ഗ്രസ്‌ യുവജനവിഭാഗം അദ്ധ്യക്ഷന്‍, എഐസിസി സാമൂഹ്യ മാദ്ധ്യമ ചുമതലയുളള ഡി കാമരാജ്‌ ഉള്‍പ്പെടയാണ്‌ രാജി വെച്ചത്‌. തെക്കന്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വലിയ സ്വാധീനമുളള യുവജനവിഭാഗം നേതാക്കളും കോണ്‍ഗ്രസ്‌ വിട്ടു. മുഖ്യമന്ത്രി നാരായണ സ്വാമിയുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്‌ രാജി. പുതുച്ചേരി കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ജ്ജീവമാണെന്നും ഹൈക്കമാ ന്‍റ് ‌ ഇടപെടുന്നില്ലെന്നും പരാതിപ്പെട്ടാണ്‌ രാജി. ഇവര്‍ പുതുച്ചേരിയിലെത്തുന്ന ജെപി നദ്ദയെകണ്ട്‌ ബിജെപി അംഗത്വം സ്വീകരിക്കും.

അതേസമയം സ്ഥാനമോഹികളായ നേതാക്കളാണ്‌ ബിജെപിയിലേക്ക്‌ പോകുന്നതെന്നും ജനം ഇവര്‍ക്ക്‌ മറുപടി നല്‍കുമെന്നും നാരായണ സ്വാമി പറഞ്ഞു. 32 അംഗ സഭയില്‍ 16 എംഎഎല്‍എ മാരുടെ പിന്തുണയാണ്‌ നാരായണ സ്വാമി സര്‍ക്കാരിനിപ്പോഴുളളത്‌. കൂടുതല്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍കൂടി പാര്‍ട്ടി വിടുമെന്നാണ്‌ വിമത നേതാക്കളുടെ ഭീഷണി. രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ്‌ ദില്ലിയിലേക്ക്‌ മടങ്ങി ദിവസങ്ങള്‍ക്കകമാണ്‌ പാര്‍ട്ടിയില്‍ കൂട്ടരാജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *