റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിറ്റ് ഇന്ത്യ വിദ്യാലയ വാരത്തിന്റെ രണ്ടാംപാദത്തിന്റെ സമാപനത്തിന് 2021 ജനുവരി 27 നു കേന്ദ്ര യുവജനകാര്യ-കായികമന്ത്രി ശ്രീ കിരൺ റിജിജു നേതൃത്വം നൽകി.

ഫിറ്റ് ഇന്ത്യ വിദ്യാലയ വാരാഘോഷങ്ങളുടെ ഭാഗമായി കൊച്ചി നേവൽ ബേസിലെ കേന്ദ്രിയ വിദ്യാലയം രണ്ടിലെ വിദ്യാർത്ഥികൾ തൽസമയ കായിക പ്രദർശന പരിപാടി സംഘടിപ്പിച്ചു. സൂര്യനമസ്കാരം, ഫ്രീ ഹാൻഡ് വ്യായാമമുറകൾ, ഏറോബിക്സ്, നൃത്തം തുടങ്ങിയവ ഓൺലൈനായി നടന്ന പരിപാടിയിൽ ഇടംപിടിച്ചു.

 വിദ്യാർഥികളുടെ പ്രകടനത്തെ അഭിനന്ദിച്ച കേന്ദ്ര മന്ത്രി, വിദ്യാലയ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി രാജ്യത്തെ വിദ്യാലയങ്ങൾ കായിക ക്ഷമത പ്രവർത്തനങ്ങളെ സ്വീകരിച്ചതിൽ താൻ സന്തുഷ്ടനാണെന്നും അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ ആണെങ്കിൽ കൂടിയും കൊച്ചിയിൽ നടക്കുന്ന വിദ്യാലയ വാരാഘോഷങ്ങളിൽ നേരിട്ട് പങ്കെടുത്ത അനുഭവം തനിക്ക് ഉണ്ടായതായും അദ്ദേഹം അറിയിച്ചു

 2020 ഡിസംബർ ഒന്നിന് തുടക്കം കുറിച്ച ഫിറ്റ്ഇന്ത്യ വിദ്യാലയ വാരാഘോഷ ങ്ങളുടെ രണ്ടാം എഡിഷന് 2021 ജനുവരി 31 ഓടെ സമാപനമാകും

 രാജ്യത്തെയും മൂന്നര ലക്ഷത്തിലേറെ വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *