റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് കുട്ടികളുടെ അടക്കം 4 പേരുടെ ജീവനെടുത്ത് സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം

January 22, 2021 - 9:44 pm

ദമസ്‌കസ്: സിറിയയില്‍ വീണ്ടും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. സംഭവത്തില്‍ രണ്ട് കുട്ടികളടക്കം നാല് പൗരന്‍മാര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ സിറിയന്‍ പ്രവിശ്യയായ ഹമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണമെന്ന് സിറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇസ്രായേല്‍ സിറിയയില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ലെബനീസ് നഗരത്തിന്റെ ഭാഗത്തു നിന്നും പുലര്‍ച്ചെ നാലിനാണ്് ഇസ്രായേല്‍ സൈന്യം റോക്കറ്റാക്രമണം നടത്തിയത്. ഹമ ഗവര്‍ണറേറ്റിന്റെ പ്രാന്തപ്രദേശത്താണ് റോക്കറ്റ് പതിച്ചത്. സിറിയന്‍ വ്യോമപ്രതിരോധ സംവിധാനം നിരവധി റോക്കറ്റുകള്‍ തടയുകയും തകര്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *