റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിച്ചു; കേംബ്രിഡ്ജ് അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സിബിഐ കേസെടുത്തു

January 22, 2021 - 5:16 pm

ന്യൂഡൽഹി: ഇന്ത്യയിലെ 5.62 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റാ മോഷണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഏജൻസികളായ കേംബ്രിഡ്ജ് അനലിറ്റിക്ക ലിമിറ്റഡിനും ഗ്ലോബൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

2018 ലാണ് സിബിഐ ഈ ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് സ്ഥാപനങ്ങൾക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുളളത്.

ഡാറ്റാ മോഷണത്തിന്റെ തെളിവുകൾ കണ്ടെത്തുന്നതിന്, ഫേസ്ബുക്കിൽ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്കയിൽ നിന്നും നിയമലംഘനങ്ങൾ, ഡാറ്റ ദുരുപയോഗം, ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റാ ചോർച്ചയുടെ വ്യാപ്തി, തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *