റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആമ്പല്ലൂര്‍: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷ് (37) ആണ് അറസ്റ്റിലായത്. പാലിയേക്കര സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

2019ല്‍പാലിയേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രെയിന്‍ സര്‍വീസ് സ്ഥാപനത്തിന്റെ ക്രെയിന്‍ പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ കേസ് റദ്ദാക്കി തരാമെന്ന് പറഞ്ഞ് ഒരാള്‍ സ്ഥാപന ഉടമയെ സമീപിച്ചിരുന്നു. തന്റെ പരിചയത്തിലുളള ഒരു സുപ്രീംകോടതി ജഡ്ജിയുണ്ടെന്നും കേസ് ഇല്ലാതാക്കി തരുമെന്നും സ്ഥാപന ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന ബെന്‍സ് കാറില്‍ ജഡ്ജി ചമഞ്ഞെത്തിയ ജിഗീഷ് സ്ഥാപന ഉടമയില്‍ നിന്നും ആദ്യ ഗഡുവായി 5.5 ലക്ഷം രൂപയും തുടര്‍ന്ന് മറ്റൊരു ദിവസം എത്തി ബാക്കി തുകയും കൈപ്പറ്റുകയായിരുന്നു.

ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓര്‍ഡര്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നപ്പോള്‍ പരാതിക്കാരന്‍ ജിഗീഷിനെ ബന്ധപ്പെട്ടു. ഈ സമയം താന്‍ ഡല്‍ഹിയിലാണെന്ന പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.തുടര്‍ന്ന വീണ്ടും ജിഗീഷിനെ ബന്ഢപ്പെട്ട സ്ഥാപന ഉടമക്ക് മറ്റൊരാളുടെ പേരിലുളള ചെക്ക് നല്‍കുകയും, ബാങ്കില്‍ പണമില്ലാതെ ചെക്ക് മടങ്ങുകയും ചെയ്തതതോടെ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ക്രെയില്‍ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് അന്നമനടഭാഗത്ത് വാടകയ്ക്ക താമസിക്കുകയായിരുന്ന ജിഗീഷ് പോലീസ് പിടിയിലാവുന്നത്. പിടിയിലായ ജിഗീഷ് നിരവധഝി കേസുകളില്‍ പ്രതിയാണെന്ന പോലീസ് പറഞ്ഞു. 2015ല്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ കാര്‍ വാങ്ങി യുവാവിനെ വഞ്ചച്ചതിനും, 2018ല്‍ തളിപ്പറമ്പില്‍ സെന്‍്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണംവാങ്ങി തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ചാലക്കുടി ഡിവൈഎസ് പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍പുതുക്കാട് സിഐ.ടിഎന്‍ ഉണ്ണികൃഷ്ണന്‍, സബ്ഇന്‍സ്‌പെക്ടര്‍മാരായ സിദ്ധിക്ക് അഹ്ദുള്‍ഖാദര്‍, കെഎന്‍.സുരേഷ്, പിപി ബാബു, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ടീം അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത് ,സതീശന്‍ മാടപ്പാട്ടില്‍ റോയി പൗലോസ് പിഎം മൂസ, മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *