റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ല. മന്ത്രി കെ.കെ.ശൈലജ

December 29, 2020 - 12:13 pm

കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊറോണ വൈറസ് സാമ്പിളുകളില്‍ ജനിതകമാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈകുന്നേരത്തോടെ പൂര്‍ണ്ണ വിവരം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും കെകെ ശൈലജ അറിയിച്ചു.

ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. കരുതലും ജാഗ്രതയും തുടരണമെന്നും ആരോഗ്യ മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *