റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വലിയകണ്ടം പാടത്ത്‌ കൊയ്‌ത്തുല്‍സവം

December 29, 2020 - 12:08 pm

കട്ടപ്പന: പ്രകൃതി കൃഷിക്കൂട്ടായ്‌മയായ ശനിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ 2020 ഓഗസ്‌റ്റില്‍ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പ്‌ ഉത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2020 ഡിസംബര്‍ മാസം 29 ചൊവ്വാഴ്‌ച രാവിലെ 11 ന്‌ കട്ടപ്പന കൃഷി അസിസ്‌റ്റന്റ് ‌ ഡയറക്ടര്‍ ഷിജി സൂസന്‍ ജോര്‍ജ്‌ നിര്‍വഹിച്ചു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ രജിത രമേശ്‌ അദ്ധ്യക്ഷയായിരുന്നു.

തരിശുകിടന്ന പാടത്ത്‌ ഇത്‌ പത്താം തവണയാണ്‌ ശനിക്കൂട്ടം കൃഷിയയിറക്കുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ ഞാറുനടീലും കൊയ്‌തും വലിയ ഉത്സവമായിരുന്നു വലിയകണ്ടത്ത്‌ . എന്നാല്‍ കോവിഡ്‌ മഹാമാരിമൂലം ഈ വര്‍ഷം ലളിതമായ ചടങ്ങുകള്‍ മാത്രമേ സംഘചിപ്പിച്ചുളളു. കട്ടപ്പന നഗരസഭയിലെ ഏക നെല്‍കൃഷിയാണ്‌ ശനിക്കൂട്ടത്തിന്റേത്. ‌

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷമേജ്‌ കെ.ജോര്‍ജ്‌, ധന്യഅനില്‍, കട്ടപ്പന സിഎസ്‌ഐ പളളി വികാരി ജെയിംസ്‌ പി മാമ്മന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശനിക്കൂട്ടം കോഡിനേറ്റര്‍ സിപിറോയി, സ്വഗതവും, ബി.വിനോദ്‌ കൃതജ്ഞതയും പറഞ്ഞു. ബേബി,ലിജോ, തോമാച്ചന്‍, രമണന്‍, കൊച്ച്‌, അനില്‍ ഇലവന്തിക്കല്‍ തുടങ്ങിയവര്‍ കൊയ്‌ത്തിന്‌ നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *