റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കി; സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണം

December 28, 2020 - 4:06 pm

കോട്ടയം: മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയ സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണമെന്ന് പരാതി. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ ഗീത ഉണ്ണികൃഷ്‌ണന്‍ ബിജെ പിയില്‍ ചേരുന്നുവെന്നാണ് പ്രചരണം. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണം ശക്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ ഡോക്‌ടറായ മകള്‍ അശ്വതി വരച്ച താമരയുടെ ചിത്രമാണ് ഗീത തന്റെ വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയത്.

പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഗീത ഉണ്ണികൃഷ്‌ണന്‍ രംഗത്തെത്തി.
സാമൂഹിക മാധ്യമങ്ങളിലേത് കുപ്രചരണമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച്‌ നില്‍ക്കുകയാണെന്നും ഗീത പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *