റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രിയായി ഇന്ദ്രൻസ് വിത്തിൻ സെക്കന്റ്സിൽ

December 28, 2020 - 3:21 pm

കൊച്ചി: ആട് 2 വിന് ശേഷം മന്ത്രി വേഷത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിന്റെ വിത്തിൻ സെക്കന്റ്സ് ജനുവരി 1 ന് തെന്മലയിൽ ആരംഭിക്കും.

നവാഗതനായ വിജേഷ് പി. വിജയൻ സംവിധാനം ചെയ്യുന്ന വിത്തിൻ സെക്കന്‍ഡ്സിന്റെ പ്രമേയം നാട്ടിൻപുറത്തുകാരനായ മോഹൻ പെട്ടെന്ന് ഒരു ദിവസം മന്ത്രിയായി മാറുന്നതാണ്. ചിത്രത്തിന്റെ പ്രമേയം. ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊല്ലം എന്നിവിടങ്ങളിലായി 30 ദിവസത്തെ ചിത്രീകരണമാണ് വിത്തിൻ സെക്കൻഡ്സിന് പ്ളാൻ ചെയ്യുന്നത്.

സുധീർ കരമന, അലൻസിയർ, സൽമാൻ ഹാരിസ്, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. രണ്ടു പുതുമുഖ നായികമാരുമുണ്ട്. ബോൾ എന്റർടൈയ് മെന്റിന്റെ ബാനറിൽ ഡോ. സംഗീത് ധർമരാജൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമൻ നിർവഹിക്കുന്നു. ജെ.പി മണക്കാടാണ് പ്രൊഡക്ഷൻ കൺട്രോളർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *