റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ്; അസ്ട്രാസെനെക്ക വാക്‌സിന്‍ ഫലപ്രദം

December 28, 2020 - 4:16 pm

ലണ്ടന്‍: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഫലപ്രദമാണെന്ന് യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിപണിയിലെത്തുന്ന മുന്‍നിര വാക്‌സിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുമായി ധാരണയുണ്ടാക്കിയിട്ടുള്ള ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വ്യാഴാഴ്ചയ്ക്ക് മുമ്പ് യുകെയില്‍ വിതരണത്തിന് അംഗീകാരം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡിന്റെ പുതിയ ഇനം വൈറസ് ബാധിച്ച് ആശുപത്രിയിലാവുന്ന 12 മുതല്‍ 15 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി. അതിനിടെ, ഇതിനകം അംഗീകരിച്ച ഫൈസര്‍, മോഡേണ വാക്‌സിന്‍ പോലെ ആദ്യ ഇനം കൊവിഡിനെ ചെറുക്കാന്‍ തങ്ങളുടെ വാക്‌സിന്‍ 95 ശതമാനം വരെ ഫലപ്രദമാണെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നതെന്ന് ആസ്ട്രാസെനെക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് പാസ്‌കല്‍ സോറിയറ്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *