മലപ്പുറം : മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്നും പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. നാളെ നടക്കാനിരുന്ന അക്കൗണ്ടന്‍സി വത്ത് എഎഫ്‌എസ് വിഷയത്തിന്‍റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്.
30 ചോദ്യ പേപ്പറാണ് മോഷ്ടിക്കപ്പെട്ടത്. സംസ്ഥാനത്ത് 19-12-2020ന് ശനിയാഴ്ച നടക്കേണ്ട അക്കൗണ്ടന്‍സി വിത്ത് എഎഫ്‌എസ് പരീക്ഷ മാറ്റിവച്ചു ചോദ്യ പേപ്പര്‍ സൂക്ഷിച്ച റൂമിലെ എയര്‍ ഹോളിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംബിച്ചു.
