റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും

December 17, 2020 - 9:37 am

കൊച്ചി: ലൈഫ് മിഷന്‍ അനേഷണത്തിനുളള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച(17/12/2020) വാദം കേള്‍ക്കും. സ്‌റ്റേ കാലാവധി വ്യാഴാഴ്ച അവസാനിക്കാന്‍ ഇരിക്കെയാണ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കുന്നത്.

സ്റ്റേ ഉത്തരവ് നില നില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ലെന്നാണ് സിബിഐയുടെ വാദം. ഇക്കഴിഞ്ഞ് ഒക്ടോബര്‍ 13 നാണ് ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. അതേസമയം സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാനും കോടതി അനുമതി നല്‍കിയിരുന്നെങ്കിലും സ്‌റ്റേ ഉത്രവുകാരണം അന്വേഷണം വഴിമുട്ടുകയായിരുന്നു. തുടര്‍ന്നാണ് സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *