റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്യോഗസ്ഥർ ഡൽഹിയിലെത്തില്ല , കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൊമ്പു കോർത്ത് ബംഗാൾ സർക്കാർ

December 12, 2020 - 9:53 am

കൊൽക്കത്ത: ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്ന്‌ കേന്ദ്രസർക്കാരും പശ്ചിമബംഗാൾ സർക്കാരും നേർക്കുനേർ. ചീഫ്‌ സെക്രട്ടറിയും ഡിജിപിയും ഡൽഹിയിൽ തിങ്കളാഴ്‌ച(14/12/2020) നേരിട്ട്‌ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശം സംസ്ഥാന സർക്കാർ തള്ളി. നേരിട്ട്‌ ഹാജരാകാനുള്ള നിർദേശം പിൻവലിക്കണമെന്ന്‌‌ ആവശ്യപ്പെട്ട്‌‌ ചീഫ്‌ സെക്രട്ടറി അലപൻ ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തെഴുതി. നദ്ദയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായതിനെ കടുത്ത ഭാഷയിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ ഷാ വിമർശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥർ നേരിട്ട്‌ ഹാജരായി ക്രമസമാധാനനിലയെക്കുറിച്ച്‌ വിശദീകരണം നൽകണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

മന്ത്രായലത്തിന്റെ ആവശ്യപ്രകാരം ഗവർണർ ജയദീപ്‌ ധൻഖാർ‌ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച്‌ റിപ്പോർട്ട്‌ നൽകി. മുഖ്യമന്ത്രി മമത ബാനർജി ഭരണഘടന പാലിക്കാൻ തയ്യാറാകണമെന്ന്‌ ധൻഖാർ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായി‌. ബിജെപി ബംഗാളിന്‌ പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണെന്ന മമതയുടെ പരമാർശം ദേശീയ ഐക്യത്തെ ദുർബലപ്പെടുത്തും‌. പല സർക്കാർ ഉദ്യോഗസ്ഥരും രാഷ്‌ട്രിയ സേവകരായാണ്‌ പ്രവർത്തിക്കുന്നതെന്നും ധൻഖാർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസുകാരാണ്‌ ആക്രമണം നടത്തിയതെന്ന്‌ ബിജെപി ആരോപിച്ചിരുന്നു. ജനശ്രദ്ധ തിരിക്കാൻ ബിജെപി നടത്തിയ നാടകമാണ്‌ ആക്രമണമെന്ന്‌ മമത ബാനർജി കുറ്റപ്പെടുത്തി. ബിജെപിയുടെ പരിപാടികളിൽ ആളുകളില്ലാത്തതും കർഷക പ്രക്ഷോഭവും വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നും മമത പറഞ്ഞു.

ഡയമണ്ട്‌ ഹാർഷറിൽ പരിപാടിക്കു പോകവെയാണ്‌ വ്യാഴാഴ്‌ച(10/12/20) ആക്രമണം. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ്‌ വിജയ്‌വർഗീയ, സംസ്ഥാന അധ്യക്ഷൻ ദിലീപ്‌ഘോഷ്‌ തുടങ്ങിയവരും നദ്ദ‌യ്ക്ക്‌ ഒപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *