.
ചെന്നൈ: ‘തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്’ സമർപ്പിക്കാത്തതിനാൽ തമിഴ്നാട്ടിലെ ടിവികെ മന്ത്രി എസ്. കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. മെയ് 11 തിങ്കളാഴ്ച നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ്. കീർത്തനയുടെ സത്യപ്രതിജ്ഞ തടഞ്ഞത്.
സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാം
തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ’ ഹാജരാക്കാത്തതിനാൽ നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയില്ല. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു