റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ മന്ത്രിമാര്‍ പറയുന്നത് വിശദമായി കേള്‍ക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലിന്റെയും നരേന്ദ്ര സിംഗ് തോമറിന്റെയും വാര്‍ത്താസമ്മേളനം പങ്കുവെച്ചായിരുന്നു നരേന്ദ്രമോദിയുടെ ട്വീറ്റ്. ശനിയാഴ്ച(12/12/2020)യാണ് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും, പീയൂഷ് ഗോയലും വാര്‍ത്താസമ്മേളനം നടത്തിയത്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയത്.

“എന്റെ കാബിനറ്റിലെ സഹപ്രവര്‍ത്തകരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ചും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു, ഇക്കാര്യം ശ്രദ്ധിക്കണം” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍‍. ഞായറാഴ്ച(13/12/20) ജയ്‌പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *