റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശു മരണം: 24 മണിക്കൂറില്‍ മരിച്ചത് 9 നവജാത ശിശുക്കള്‍

December 11, 2020 - 11:26 am

ജയ്പൂര്‍: രാജസ്ഥാനിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു. 24 മണിക്കൂറിനിടയില്‍ ആണ് ഒമ്പത് കുട്ടികളും മരിച്ചത്. ഒമ്പത് കുട്ടികളില്‍ മൂന്നുപേര്‍ പ്രസവിച്ച ഉടന്‍ മരിച്ചെന്നും രണ്ട് കുട്ടികളെ മറ്റ് ആശുപത്രികളില്‍ നിന്ന് റെഫര്‍ ചെയ്തതാണെന്നും മൂന്ന് കുട്ടികള്‍ ജന്മനാ അസുഖ ബാധിതരായിരുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം 1-4 ദിവസം മാത്രം പ്രായമുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ അണുബാധയാകാം മരണ കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര നല്‍കുന്ന വിശദീകരണം. ശിശു മരണത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജനുവരിയിലെ കണക്കനുസരിച്ച് കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബറില്‍ മാത്രം 100 ശിശുമരണങ്ങള്‍ നടന്നിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. ഡിസംബര്‍ 23-24 ദിവസങ്ങളില്‍ 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. കൂട്ട ശിശുമരണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. ദേശീയ ശിശു സംരക്ഷണ കമ്മീഷനടക്കം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയുമുണ്ടായി. ഡിസംബര്‍ 30-ന് നാല് കുട്ടികളും 31-ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് ദുലാര പറഞ്ഞത്.2014-ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും അന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *