റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് കൂടുതല്‍ വാദത്തിനായി ഡിസംബര്‍ 14 ലേക്ക് മാറ്റി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ എല്ലാ വായ്പ്പകള്‍ക്കും പലിശ ഒഴിവാക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ബാങ്കുകള്‍ ആവര്‍ത്തിച്ചു.

ഇതുവഴിയുണ്ടാകുന്ന ആറ് ലക്ഷം കോടിയുടെ ബാധ്യത ബാങ്കിംഗ് സംവിധാനത്തെ തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ബാങ്കുകള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് പലിശ ഒഴിവാക്കാതെ തിരിച്ചടവിന് മാത്രം അവധി നല്‍കാന്‍ തീരുാനിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ചൂണ്ടിക്കാട്ടി .റിസര്‍വ് ബാങ്കിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹിത് ഗ്യാൻ ഹാജരായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *