കോഴിക്കോട്: ഉദ്യോഗാര്‍ത്ഥികളെ പെരുവഴിയിലാക്കി ഒരു പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കൂടി കഴിഞ്ഞു. 2017 ഡിസംബര്‍ 5 ന് നിലവില്‍ വന്ന അപ്പെക്‌സ് സൊസൈറ്റികളിലെ അസിസ്‌റ്റന്‍റ് മാ നേജര്‍ (ഫിനാന്‍സ് ആന്‍റ് അക്കൗണ്ട്‌സ്) റാങ്ക് ലിസ്റ്റാണ് അവസാനിച്ചത്. മൂന്നുവര്‍ഷത്തെ കാലയളവില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് രണ്ടുപേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. റാങ്കലിസ്‌റ്റിന്‍റെ കാലാവധി അവസാനിക്കാറായ സമയത്ത് നിയമനം ത്വരിതപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുളളവരെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
അപ്പക്‌സ് സൊസൈറ്റികളില്‍ ധാരാളം ഒഴിവുകള്‍ കിടക്കുമ്പോഴാണ് തങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടായതെന്ന് ഊദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. സൊസൈറ്റികളില്‍ മിക്കതിലും പാര്‍ട്ടി നോമിനികളായ താല്‍ക്കാലിക ജീവക്കാരെ നിയമിക്കുകയും ചില സ്ഥാപനങ്ങള്‍ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു. താല്‍ക്കാലിക നിയമനം നടത്തിയപ്പോള്‍ റാങ്ക് ലിസ്‌റ്റിലുളളവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നും സ്ഥിരം നിയമനം നടത്തിയാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി കൊണ്ടിരിക്കുകയാണ് 2011 ലാണ് അസി. മാനേജര്‍ തസ്തി കയിലേക്ക് പിഎസ്.സി അപേക്ഷ ക്ഷണിച്ചത്. പരീക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ് റാങ്ക് ലിസ്റ്റ് നിലവില്‍ വരാന്‍ ആറ് വര്‍ഷം എടുത്തു. ആ ലിസ്റ്റില്‍ നിന്നാണ് മൂന്നുര്‍ഷത്തിനിടെ രണ്ടുപേര്‍ക്കു മാത്രം നിയമനം നല്‍കിയത്. നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിഎസി സി റാങ്ക് ലിസ്റ്റിലുളളവരെ പിന്തുണക്കുന്നതിന് പകരം അവരെ തളളിപ്പറയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.



