തൃശൂർ : തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്- സി.പി.എം സംഘർഷത്തിൽ 30 ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഇതേ തുടർന്ന് സംഭവസ്ഥലമായ അമ്മാടത്ത് പൊലീസിനെ വിന്യസിച്ചു. സംഘർഷത്തിനിടെ സിഐയ്ക്ക് പരുക്കേറ്റു. സംഭവസ്ഥലത്തു നിന്ന് ഇരു മുന്നണി പ്രവർത്തകരെയും ഒഴിപ്പിക്കുന്നതിനിടെയാണ് ചേര്‍പ്പ് സി.ഐക്ക് പരുക്കേറ്റത്.
പാറളം പഞ്ചായത്തിലെ എട്ട്, ഒന്‍പത്, പന്ത്രണ്ട് വാര്‍ഡുകളിൽ എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും തെരഞ്ഞെടുപ്പ് ബോർഡുകൾ ഏറെയും നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
തുടർന്ന് 4-12-2020 വെള്ളിയാഴ്ച രാത്രി
തൃശൂർ പാറളത്ത് പഴയ കള്ളുഷാപ്പിന് സമീപം പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു
സി.പി.എം സ്ഥാപിച്ച ബോർഡുകൾ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് സി പി എം പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് സിപിഎം ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെ
സി പിഎം പ്രവർത്തകർ എതിർത്തതാണ് കാരണമായണന്ന് കോണ്‍ഗ്രസും വിശദീകരിച്ചു.



