റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം, സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തി

December 1, 2020 - 3:26 pm

കൊല്ലം: കൊട്ടാരക്കര വാക്കനാട് സഹോദരി പുത്രന്‍ അമ്മാവനെ കൊലപ്പെടുത്തിയ സംഭവം വാട്ട്സ്ആപ് സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തെ തുടർന്നാണെന്ന് പോലീസ്. വാക്കനാട് . ഇലയം സ്വദേശി ശിവകുമാറാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

30-11-2020 രാത്രിയിലാണ് സംഭവം . ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായിരുന്ന ഇരുവരും അമിതമായി മദ്യപിച്ചതിന് ശേഷം വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈയ്യേറ്റത്തിൽ കലാശിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ശിവകുമാറിന്റ വീടിന് സമീപത്ത് വെച്ച് ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഒത്തുതീര്‍പ്പിനായി ഇടക്ക് കയറിയ അമ്മ ശാന്തയ്ക്കും മര്‍ദനമേറ്റു. അടിയേറ്റ് മറിഞ്ഞു വീണ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുവർ തമ്മിൽ നേരത്തേ തന്നെ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതുമായുള്ള പ്രശ്നം നിലനിന്നിരുന്നു

അതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. എഴുകോണ്‍ ഏഴുകോൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിധീഷിനെ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *