റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടമണമെന്നാവശ്യപ്പെട്ട്‌ എത്തിയവര്‍ പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനിടയില്‍ പ്രതിയുടെ സഹോദരി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച ആത്മഹത്യക്ക്‌ ശ്രമിച്ചത്‌ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കി. യുവാവിന്റെ മാതാവ്‌ കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച( 2020 നവംബര്‍ 26ന്‌) ഉച്ചയോടെയാണ്‌ സംഭവം വിഴിഞ്ഞം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത കോട്ടപ്പുറം സ്വദേശി ഗ്രഫിന്‍ എന്ന യുവാവിനെയാണ്‌ വിട്ടുകിട്ടണമെന്ന്‌ ആവശ്യവുമായി ഒരു സംഘം പ്രതിഷേധക്കാര്‍ എത്തിയത്‌. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ്‌ യുവാവിന്റെ അറസ്റ്റ്‌. രാഷ്ട്രീയ പ്രേരിതമായാണ്‌ അറസ്റ്റ്‌ എന്ന്‌ ആരോപണമുണ്ടായിരുന്നു. യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിഭാഗം രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി .വൈകുന്നേരത്തോടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ സ്റ്റേഷനിലെത്തിയതോടെ സ്ഥലം സംഘര്‍ഷത്തിന്റെ വക്കിലായി .ഫോര്‍ട്ട്‌ എസിയുടെ നേതൃത്വത്തിലുളള വന്‍ പോലീസ്‌ സംഘവും രംഗത്തെത്തി.

ഇതിനിടയിലാണ് ‌ യുവതിയുടെ ആത്മഹത്യാശ്രമവും മാതാവിന്റെ കുഴഞ്ഞുവീഴലും പ്രശ്‌നം രൂക്ഷമായതോടെ പോലീസ്‌ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വിഴിഞ്ഞത്തുനിന്നെത്തിയ ഫയര്‍ഫാഴ്‌സ്‌ ഉദ്യോഗസ്ഥര്‍ രാത്രി 10 വരെയും സ്ഥലത്ത്‌ നിലയുറപ്പിച്ചു. പ്രതിയുടെ ബന്ധുക്കളം നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന്‌ പോലീസ്‌ അറിയിച്ചു. ഇതിനുശേഷമാണ്‌ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *