റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരായ എല്ലാ കേസുകളും സുപ്രീംകോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ വിവര- പ്രക്ഷേപണ മന്ത്രാലയം തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. മന്ത്രാലയത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ സിനിമകളും വാര്‍ത്താ ഉള്ളടക്കവും ഉള്‍പ്പെടെ എല്ലാ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയില്‍ വരുന്ന ഉള്ളടക്കം സംബന്ധിച്ചാണ് മന്ത്രാലയത്തിന്റെ നീക്കം.”സുപ്രീംകോടതി വിധി വന്നാല്‍ മറ്റ് കോടതികള്‍ ഇത് പാലിക്കേണ്ടതുണ്ട്,” അതിനാല്‍ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിന് ഒരു ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം -മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഒ.ടി.ടി-ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് പ്രത്യേക സമിതിയോ ബോര്‍ഡോ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉള്‍പ്പെട്ട ബെഞ്ചാണ് നോട്ടീസ് അയച്ചത്.ഒ.ടി.ടി, ഡിജിറ്റല്‍ മീഡിയ, മറ്റു വീഡിയോ പ്ലാറ്റ്ഫോമുകളിലുള്ള അനുചിതവും അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അഭിഭാഷകനായ ശശാങ്ക് ശേഖര്‍ ഝാ ആണ് ഹര്‍ജി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *