ആലപ്പുഴ: ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭവ്യ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ 20ന് നടന്ന ഹിയറിംഗില്‍ ഭവ്യയോടൊപ്പം ഭര്‍ത്താവ് ജഗത് ബാബുവും പോയിരുന്നു.
അവിടെവച്ച് വാര്‍ഡിലെ മറ്റുസ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 14 പേരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കാതെ ആരോഗ്യ വകുപ്പധികൃതര്‍ തന്നെമാത്രം ക്വാറന്റൈനില്‍ ആക്കുകയായിരുന്നെന്ന് ഭവ്യ പറഞ്ഞു. 21 നാണ് ജഗത്‌ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്.




